മാപ്പും സവർക്കറും: ബിജെപിയെ ട്രോളി സോഷ്യല്‍ മീഡിയ | Oneindia Malayalam

2017-10-26 9

Social media trolls BJP leader J R Padmakumar for a statement he made during a discussion in Manorama news channel. During the discussion he said that Padmakumar said that savarkar gave written apologies to British government.

ബിജെപി നേതാക്കളും ബിജെപിയുമൊക്കെ എന്തുപറഞ്ഞാലും ട്രോളാകുന്ന കാലമാണ്. ഇനി പറയുന്നത് മണ്ടത്തരം കൂടിയാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ഈയടുത്ത് ബിജെപി നേതാവ് ജെ ആർ പത്മകുമാർ മനോരമ ന്യൂസിലെ ചർച്ചക്കിടയില്‍ നടത്തിയ ഒരു പരാമർശമാണ് ഇപ്പോള്‍ ട്രോളുകള്‍ക്കാധാരം. സവർക്കർ ബ്രിട്ടീഷുകാർക്ക് ആറ് തവണ മാപ്പ് എഴുതി കൊടുത്തു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ജീവിത ദൗത്യം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു എന്ന് കൂടി ബി ജെ പി നേതാവ് ജെ ആർ പത്മകുമാർ മനോരമ ടിവിയിലെ ചർച്ചയിൽ പറഞ്ഞിരുന്നു. ഇത് കേട്ട് അവതാരകയായ ഷാനിയും പാനലിലുളളവരും ചിരിച്ചുപോയിരുന്നു. അങ്ങനെ ഞാൻ ആറാം വട്ടവും മാപ്പെഴുതി കൊടുത്ത്‌ തിരിച്ച്‌ വരുമ്പോ ആണ് ബ്രിട്ടിഷുകാർ ആദ്യമായി ഇന്ത്യയുടെ മാപ്പ്‌ വരക്കാൻ ആളെ വിളിക്കുന്നെ അങ്ങനെ ആണ് ഇന്ത്യക്ക്‌ സ്വന്തമായി മാപ്പ്‌ ഉണ്ടാവുന്നത്‌ - സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരിൽ ആറ് തവണ മാപ്പ് എഴുതി കൊടുക്കേണ്ടി വന്ന സവർക്കറിനെ ട്രോൾ ചെയ്ത് ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ.